ഗോദാവരി : ഗര്‍ഭിണിയായ പശുവിന് മേല്‍ ലൈംഗീക അതിക്രമം നടന്നതായി പരാതി. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
മൂന്ന് മാസം ഗര്‍ഭിണിയായ പശുവിനെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടമസ്ഥന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴച്ച മുതലാണ് പശുവിനെ കാണാതായത്. പിന്നീട് അവശ നിലയില്‍ പശുവിനെ അടുത്തുള്ള പാടത്തിലെ മരച്ചുവട്ടില്‍ വെച്ച് കണ്ടെത്തുകയായിരുന്നു. പശുവിന്റെ ശരീരത്തില്‍ നിന്നും രക്തം പുറത്തേക്ക് വരുന്നുണ്ടായിരുന്നു. മൃഗങ്ങള്‍ക്ക് എതിരായി അതിക്രമത്തിന്റെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments