
അടിമാലി: തേനീച്ചയുടെ ആക്രമണത്തില്‍ 67കാരന് ഗുരുതര പരിക്കേറ്റു.അടിമാലി പനംകൂട്ടി സ്വദേശി ശശിക്കാണ് തേനീച്ച ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
ശശിയെ അടിമാലി താലൂക്കാശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.വ്യാഴാഴ്ചയായിരുന്നു സംഭവം. പനംകൂട്ടി പാലത്തിനടിയില്‍ കൂടുകൂട്ടിയിരുന്ന തേനിച്ചക്കൂട്ടം പാലത്തിലൂടെ നടന്നുപോകുകയായിരുന്ന ശശിയെ ആക്രമിക്കുകയായിരുന്നു.
ശശിയെ രക്ഷിക്കാന്‍ പരിശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനാ ജീവനക്കാരുടെ സഹായത്തോടെയാണ് ശശിയെ രക്ഷിച്ചത്.
Post Your Comments