മുംബൈ: ഇന്ത്യയെ നയിക്കാന്‍ മറാഠി പ്രധാനമന്ത്രി വരുമെന്നും തന്റെ പിതാവ് ബാല്‍ താക്കറെയുടെ ആശയങ്ങള്‍ നടപ്പാക്കുന്ന ആളാകുമതെന്നും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. എന്നാല്‍, ആരാണ് ആ ‘സ്വപ്നപുരുഷന്’ എന്നു വിശദീകരിച്ചില്ല. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെയോ കേന്ദ്രമന്ത്രിയും ബിജെപി മുന്‍ ദേശീയ അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയെയോ ആണോ ഉദ്ദേശിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടും ഉദ്ധവ് പ്രതികരിച്ചില്ല.
ബാല്‍ താക്കറെയെ കുറിച്ചുള്ള സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുമ്പോഴാണ് അഭിപ്രായപ്രകടനം. നേരത്തെ പ്രധാനമന്ത്രിയെ ചൗക്കിദാര്‍ ചോര്‍ ഹേ എന്ന് പരിഹസിച്ചതിനെതിരെ ആർ എസ് എസ് ശക്തമായി രംഗത്തെത്തിയിരുന്നു. ഉദ്ധവിനു പക്വതയില്ലെന്ന് ആര്‍എസ്എസ് മുഖപത്രം തരുണ്‍ ഭാരത് കുറ്റപ്പെടുത്തി. ആരാണെന്നോ എന്താണു പറയുന്നതെന്നോ ചിന്തിക്കാതെയാണു പ്രസംഗമെന്ന് ആര്‍എസ്എസ് സാർ സംഘ ചാലക് മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടു.
Post Your Comments