![](/wp-content/uploads/2018/12/asaduddin_owaisi.jpg)
മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ബില്ലെന്ന് മുസ്ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീര്‍. കൂടാതെ മുത്തലാഖ് ബില്ല് രാജ്യത്തിന്റെ മതേതര സ്വഭാവം തകര്‍ക്കാനുള്ള ആസൂത്രിത നീക്കവുമാണെന്നും നീതിരഹിതമാണെന്നും മജ്ലിസ് പാര്‍ട്ടിയുടെ എം.പി അസദുദ്ദീന്‍ ഒവൈസി അഭിപ്രായപ്പെട്ടു.
വിവാഹ മോചനം ചെയ്യുന്ന ഹിന്ദു പുരുഷന് ഒരു വര്‍ഷം തടവാണ് ശിക്ഷ. എന്നാല്‍ മുസ്ലിം പുരുഷന് മൂന്ന് വര്‍ഷം തടവും നിശ്ചയിക്കുന്നത് എത്രമാത്രം നീതിയുക്തമാണെന്ന് അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. ഇത്തരം നടപടികള്‍ മതന്യൂനപക്ഷങ്ങളെ രാജ്യത്ത് നിന്ന് പുറംതള്ളുന്നതിന് തുല്യമാണ് എന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments