ന്യൂഡൽഹി: മേഘാലയയിൽ കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താൻ വ്യോമസേനയും. 21 ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്) പ്രവര്‍ത്തകരേയും 10 കുതിര ശക്തിയുള്ള പമ്പും വഹിച്ച വ്യോമസേനയുടെ ലോക്ഹീഡ് മാര്ട്ടിന് സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് ഗുവഹാത്തിയില്‍നിന്ന് മേഘാലയയിലേക്ക് തിരിച്ചിട്ടുണ്ട്. ഖനികളിലെ വെള്ളം വറ്റിച്ച് തൊഴിലാളികളെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആവശ്യപ്രകാരമാണ് വ്യോമസേന സ്ഥലത്തേക്ക് പുറപ്പെട്ടത്.
Post Your Comments