Latest NewsKerala

അയ്യപ്പജ്യോതിക്കെതിരായ അക്രമണത്തില്‍ നവോത്ഥാന നായകര്‍ പ്രതികരിക്കണമെന്ന് പി കെ കൃഷ്ണദാസ്

കണ്ണൂര്‍ : ആയ്യപ്പജ്യോതിക്ക് നേരെ പയ്യന്നൂരിലും കാസര്‍കോട്ടും  സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളില്‍ നവോത്ഥാന നായകര്‍ പ്രതികരിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്.

നവോത്ഥാനത്തിന്റെ പേരില്‍ വനിതാമതില്‍ സംഘടിപ്പിക്കാനൊരുങ്ങുന്ന സിപിഎമ്മുകാരണ് അയ്യപ്പജ്യോതി തെളിയിച്ച സത്രീകളെ ക്രൂരമായി മര്‍ദ്ദിച്ചത്. നൂറിലധികം സ്്ത്രീകള്‍ ആശുപത്രിയിലാണ്. നൂറോളം വാഹനങ്ങളും തല്ലിത്തകര്‍ത്തു.

സിപിഎമ്മിനെ പിന്തുണയ്ക്കുന്ന നവോത്ഥാന നായകര്‍ക്ക് ഇക്കാര്യത്തില്‍ എന്തു പറയാനുണ്ടെന്നും അദ്ദേഹം ചോദിച്ചു. പൊലീസിന്റെ അറിവോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button