ബെംഗളുരു: കർഷക ആത്മഹത്യകൾ കർണ്ണാടകയിൽ നിലക്കുന്നില്ല. കടബാധ്യത പെരുകിയ കർഷകൻ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്തു.
കുഴൽ കിണർ കുഴിക്കാൻ 5 ലക്ഷം രൂപ വായ്പയെടുത്ത കാരേക്കല്ലു സ്വദേശി ശിവണ്ണയാണ് ( 58) കൃഷിയിടത്തിൽ തൂങ്ങി മരിച്ചത്.
ആത്മഹത്യാ കുറിപ്പിൽ മുഖ്യമന്ത്രി കുമാരസ്വാമി, ഉപമുഖ്യമന്ത്രി, ഡിസിപി, എസിപി എന്നിവർക്കെതിരെയെല്ലാം പരാമർശമുണ്ട്. വായ്പ തിരിച്ചടക്കാൻ നിവൃത്തിയില്ലാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പിലുണ്ട്.
Post Your Comments