![](/wp-content/uploads/2018/12/mullapllyjpg.jpg)
തിരുവനന്തപുരം : രാജ്യത്ത് വിശ്വസിക്കാന്‍ കൊള്ളാവുന്ന പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 134 ാം ജന്മദിനാഘോഷം തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രം മോദിക്ക് നല്‍കുന്ന സ്ഥാനം ചവറ്റു കൊട്ടയിലായിരിക്കുമെന്നും എല്ലാ പ്രവര്‍ത്തകരോടും ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാകുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പതാക ഉയര്‍ത്തിയതിന് ശേഷം കേക്ക് മുറിച്ച ആഘോഷം നടന്നു. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു.
Post Your Comments