തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി കെ ജാനുവും കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. വനിതാ മതിലില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ അറിയിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് സി കെ ജാനു അറിയിച്ചു. എല്ലാ ജില്ലകളിലും പരമാവധി പങ്കാളിത്തം ഉറപ്പാക്കുമെന്നും സി കെ ജാനു പറഞ്ഞു. സി.കെ ജാനുവിന്റേതുള്പ്പെടെയുള്ള പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടതുമുന്നണി നേരത്തെ തീരുമാനിച്ചിരുന്നു.
Post Your Comments