ഇന്ത്യയുടെ എല്ലാ ഭാഗത്തു നിന്നും വിവിധ മേഖലയില്‍പെട്ട വിദ്യാര്‍ഥികള്‍ പങ്കെടുത്ത കാന്‍ആലപ്പിയുടെ രണ്ടാമത് വിന്റര്‍ സ്‌കൂള്‍ വിജയമായിരുന്നു എന്ന് ധനമന്ത്രി തോമസ് ഐസക്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ഒരു ക്യാമ്പായി മാറിയ ആയി വിന്റര്‍ സ്‌കൂള്‍ ഒരു പുത്തനുണര്‍വായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കാന്‍ആലപ്പിയുടെ രണ്ടാമത് വിന്റര്‍ സ്‌കൂള്‍ ആണ് കഴിഞ്ഞത്. എന്‍വയോണ്‍മെന്റ് സയന്‍സ് ബിരുദ വിദ്യാര്‍ഥികള്‍, നഗരാസൂത്രണ വിദ്യാര്‍ഥികള്‍ , എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ഇവരാണ് മുഖ്യമായും സ്‌കൂളില്‍ പങ്കെടുത്തത്. ഇന്ത്യയുടെ എല്ലാ ഭാഗത്തു നിന്നും ആളുണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ അനുഭവങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ച് കൊണ്ടാണ് സ്‌കൂള്‍ ആരംഭിച്ചത് . ആലപ്പുഴയിലെ ചെറുകനാലുകള്‍ വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്‌കരണത്തിലൂടെ ശുദ്ധീകരിക്കുന്നതിനുള്ള രീതിശാസ്ത്രം ആണ് ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ഖരമാലിന്യ സംസ്ജരണത്തിന് വീട്ടിലോ വാര്‍ഡ് അടിസ്ഥാനത്തിലോ ഉള്ള കമ്പോസ്റ്റിംഗ്. ജലമാലിന്യ സംസ്‌കരണത്തിന് ഡീവാര്‍ട്‌സ് സമ്പ്രദായം എന്നിവയാണ് സ്വീകരിച്ചിട്ടുള്ളത്. പിറ്റ് ലാട്രിനുകള്‍ എല്ലാം സെപ്ടിക് ലാട്രിനുകള്‍ ആക്കുക, ഇതിനു പറ്റാത്തിടത്ത് പ്രാദേശികമായ സംയോജിത ട്രീറ്റ്‌മെന്റ് സമ്പ്രദായത്തിന് രൂപം നല്‍കുക. ചെറുകനാലുകള്‍ മെയിന്‍കനാലിലേക്ക് എത്തുന്നതിന് മുന്‍പ് കണ്‍സ്ട്രക്ടഡ് വെറ്റ്‌ലാന്‍ഡില്‍ വെള്ളം സംഭരിച്ച് ക്ലീന്‍ ചെയ്യുക . തുടങ്ങിയ രീതികളാണ് അവലംബിച്ചത്. ഇത്തവണ ഷഡാമണി തോട്ടില്‍ ആണ് പരീക്ഷണങ്ങള്‍.
പതിവ് പോലെ കുട്ടികള്‍ വളരെ ഉത്സാഹഭരിതരാണ്, സത്യം പറയട്ടെ . ഇവരോടൊപ്പം ചെലവഴിക്കുന്ന സമയം നമ്മുക്ക് പുതിയൊരു ഊര്‍ജ്ജം ലഭിക്കും. ഞാന്‍ പ്രസംഗം വേണ്ടെന്നു വച്ച് ചോദ്യോത്തരമാക്കി . വളരെ സജീവമായ ചര്‍ച്ച നടന്നു. ആലപ്പുഴശുദ്ധീകരണ പദ്ധതി ഒരു നൂതന പെഡഗോഗിക്ക് പരീക്ഷണവും കൂടിയാണ് . ബോംബെ ഐ ഐ ടി യില്‍ നിന്ന് എന്‍ സി നാരയണനും സംഘവും ആണ് ഈ ക്യാമ്പുകളുടെ ജീവനാഡി. സംഘത്തില്‍ എന്‍ സി നാരയണന്‍ ഒഴികെ ബാക്കി എല്ലാവരും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആണ്. അങ്ങിനെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ഒരു ക്യാമ്പ് ആയി വിന്റര്‍ സ്‌കൂള്‍ മാറി.
https://www.facebook.com/thomasisaaq/posts/2497927173556742?__xts__%5B0%5D=68.ARDLf1LTsHSmHLsGKhXrnfNXRbjdFWrmSaQPfRomagnU13ZbAdcvL63PIncVfwjehDdiIShnYwuoo7Rvr1XB6RVeLW_HWNWTp83b_zoRxm1WIGsvFdqfKFd6b-zbppPqB24rghu89JYMW5n8rrw2KEC7IwaYQx5_iyMvjHvsztgAHK6xHJQlpmEFIZunNzsa3sn8mNoxden6VftzSt8PyTT1k-VDQezPcX0wgMJt-tZWMNgKZ6jfb7uorUzXUWqDwMu6Be181JkQWJQs66gdqUbmrG19gp23-pXW0sSPrNEwWeUWN-DzB95klj2Q4WbTdkikPofBYR5p835gNJw4pl1-zA&__tn__=-R
Post Your Comments