സോഫിയ: വീണ്ടും പുരസ്കാര നേട്ടവുമായി മുന്നേറി ലൂക്ക മോഡ്രിച്ച്. ബാൾക്കൺ അത്ലറ്റ് ഒഫ് ദ ഇയർ പുസ്കാരമാണ് ഇത്തവണ ക്രോയേഷ്യൻ ക്യാപ്റ്റനെ തേടിയെത്തിയത്. അഞ്ചു തവണ പുരസ്കാരം നേടിയ ടെന്നിസ് താരം നൊവാക് ജോകോവിച്ചിനെ പിന്തള്ളിയാണ് പുരസ്കാരം മോഡ്രിച് സ്വന്തമാക്കിയത്. കൂടാതെ ഈ പുസ്കാരം നേടുന്ന രണ്ടാമത്തെ ഫുട്ബോളറെന്ന നേട്ടവും മോഡ്രിചിന് തന്നെ. അതേസമയം റുമാനിയൻ ടെന്നിസ് താരം സിമോണ ഹാലെപ്പിനാണ് ബാൾക്കൺ വുമൺ അത്ലറ്റ് ഒഫ് ദ ഇയർ പുരസ്കാരം
ഒൻപത് ബാൾക്കൺ രാജ്യങ്ങളിൽ നടത്തിയ വോട്ടെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്.
ഇതിനു മുൻപ് 1994ൽ ബൾഗേറിയൻ താരം, ഹൃസ്റ്റോ സ്റ്റോയിച്ച് കോവാണ് ഈ പുരസ്കാരം നേടിയ ആദ്യത്തെ ഫുട്ബോൾ താരം.
ഇത്തവണത്തെ റഷ്യൻ ലോകക്കപ്പിൽ ടീമിനെ ഫൈനൽ എത്തിച്ചതോടെ ടൂർണമെന്റിലെ ഗോൾഡൺ ബോൾ പുരസ്കാരം, യൂറോപ്യൻ ഫുട്ബോളർ ഒഫ് ദ ഇയർ, ഫിഫ ബെസ്റ്റ് ഫുട്ബോളർ, ബാലൻ ഡി ഓർ പുരസ്കാരം എന്നിവ മോഡ്രിച്ചിനെ തേടി എത്തിയിരുന്നു,
Post Your Comments