തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണ വിഷയത്തില്‍ സര്‍ക്കാരിനും പോലീസിനുമെതിരെ വിമര്‍ശനവുമായി വി.ടി.ബല്‍റാം എം.എല്‍.എ. ശ്രീജിത്തിന്#റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരുടെ സസ്പെന്ഷന് പിന്‍വലിച്ച നടപടിക്കെതിരെയാണ് ബല്‍റാമിന്റെ വിമര്‍ശനം. സസ്പെന്ഷന് കാലയളവിലെ പകുതി ശമ്പളവും ലഭിക്കുന്ന രീതിയിലാണ് കേസിലെ പ്രതികളെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബാക്കിയുള്ള പ്രതികളേയും തിരിച്ചെടുക്കാന്‍ തീരുമാനമായിട്ടുണ്ടത്രേ. മാത്രവുമല്ല പ്രതികള്‍ക്ക് എറണാകുളം ജില്ലയില്‍ത്തന്നെ പുനര്‍ നിയമനവും നല്‍കുന്നുവെന്നും ബല്‍റാം വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിലെ പ്രതികളായ 7 പോലീസുകാരെ സസ്പെന്ഷന് ഒഴിവാക്കി സര്‍വ്വീസില്‍ തിരിച്ചെടുക്കുന്നു. അതായത് സസ്പെന്ഷന് കാലയളവിലെ പകുതി ശമ്ബളവും അവര്‍ക്ക് ലഭിക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബാക്കിയുള്ള പ്രതികളേയും തിരിച്ചെടുക്കാന്‍ തീരുമാനമായിട്ടുണ്ടത്രേ. മാത്രവുമല്ല പ്രതികള്‍ക്ക് എറണാകുളം ജില്ലയില്‍ത്തന്നെ പുനര്‍ നിയമനവും നല്കുന്നു. കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കിയിട്ടുമില്ല.
പിണറായി വിജയന് സിന്ദാബാ
ലോകനാഥ് ബെഹ്റ സിന്ദാബാ
https://youtu.be/gbECvBCvj78
Post Your Comments