തിരുവനന്തപുരം: മന്ത്രിമാർക്കൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. നവകേരള ബസിന് മുന്നിൽ നിന്നുകൊണ്ടുള്ള ഫോട്ടോയെ പരിഹസിച്ച് വി.ടി ബൽറാം രംഗത്തെത്തിയിരുന്നു. ടീം ഒന്ന് നിരന്ന നിന്നപ്പോഴേക്കും രണ്ട് സബ്സ്റ്റിറ്റൂഷൻ ആയല്ലോ എന്നായിരുന്നു ബൽറാമിന്റെ പരിഹാസം. ഇപ്പോഴിതാ, ബൽറാമിന് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ശ്രീകാന്ത് പി.കെ.
ശ്രീകാന്ത് പി.കെയുടെ വൈറൽ പോസ്റ്റ് ഇങ്ങനെ:
ക്ലാസിലെ പ്രധാന തല്ല് കൊള്ളിയും അലമ്പനും അലവലാതിയുമൊക്കെയായ ബലരാമൻ എന്ന വികൃതി പയ്യനെ ശല്യം സഹിക്ക വയ്യാതായപ്പോൾ രാജേഷ് മാഷ് ഒന്ന് പിച്ചി.
ക്ലാസിലെ കുട്ടികളുടെ മുന്നിൽ വച്ച്, വിശേഷിച്ചു പെൺ കുട്ടികളുടെ മുന്നിൽ വച്ച് ലഭിച്ച ആ ശിക്ഷ അവന് വലിയ ക്ഷീണവും നാണക്കേടുമായി.
കാലം കുറച്ച് കഴിഞ്ഞു. റിട്ടയർ ചെയ്യാൻ പോകുന്ന സ്കൂളിലെ മികച്ച അധ്യാപകരായിരുന്ന അഹമ്മദ് മാഷിന്റേയും ആന്റണി മാഷിന്റേയും കൂടെയുള്ള ഒരു സ്കൂൾ സ്റ്റാഫ് ഫോട്ടോ രാജേഷ് മാഷും മറ്റു മാഷന്മാരും ‘ദ ടീം’ എന്ന കാപ്ഷനോടെ ഫെയ്സ് ബുക്കിലിട്ടു. മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ ആ രണ്ട് മാഷന്മാരും സ്വഭാവികമായും റിട്ടയർ ചെയ്തു.
അപ്പോഴേക്കും അഭിമാന ക്ഷതമേറ്റ് ഭ്രാന്തനെ പോലെ അലയുന്ന അല്ല ഏതാണ്ട് ഭ്രാന്തനായി മാറിയ നമ്മുടെ തല്ല് കൊള്ളി ബലരാമന് തന്റെ സ്കൂളിനോട് തീർത്താൽ തീരാത്ത വെറുപ്പായി മാറിയിരുന്നു. രാജേഷ് മാഷെ കളിയാക്കാമെന്ന് കരുതി അവൻ സ്വന്തം ഫെയ്സ് ബുക്ക് വാളിൽ ഇങ്ങനെ കുറിച്ചു.
‘എന്നിട്ട് ടീമൊന്ന് നിരന്നു നിന്നപ്പോൾ രണ്ട് മാഷന്മാർക്ക് സബ്സ്റ്റിറ്റൂഷൻ ആയല്ലോ. ‘
Post Your Comments