കൊച്ചി : 2013 ല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ ദേശിയ ഭക്ഷ്യ സുരക്ഷ നിയമം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ് നീക്കത്തിനെതിരെ പ്രൊഫ.കെ.വി തോമസ് എം. പി രംഗത്ത. സംഭവത്തില്‍ രാജ്ഭവനിലെത്തി ഗവര്‍ണ്ണര്‍ക്ക് പരാതിനല്കി. ഭക്ഷണം പൗരന്റെ അവകാശമെന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലിമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ ഭക്ഷ്യ സുരക്ഷാ നിയമ വ്യവസ്ഥകള്‍ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തിലെ പാവപ്പെട്ടവന്റെ അന്നത്തില്‍ കൈയിട്ടു വാരുന്നതിന് സമമാണിത് .
സമൂഹത്തിലെ ഏറ്റവും ദരിദ്രരായ എഎവൈ , ബിപിഎല്‍ വിഭാഗത്തോടാണ് സര്‍ക്കാര്‍ ഈ അഭ്യര്‍ത്ഥന നടത്തിയിട്ടുള്ളത്. ‘നിങ്ങളുടെ റേഷന്‍ വിട്ടു നല്‍കു ; അത് മറ്റ് ചിലരുടെ വിശപ്പകറ്റും’ എന്ന തലക്കെട്ടോടെ കോടിക്കണക്കിനു രൂപ ചിലവഴിച്ച് ദിനപത്രങ്ങളിലൂടെ മുഖ്യ മന്ത്രിയുടെ ചിത്രത്തോടൊപ്പംസംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പരസ്യഅഭ്യര്‍ത്ഥന ദുരുദ്ദേശപരമാണെന്നും പരാതിയില്‍ പറയുന്നു.ദേശിയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരംകേന്ദ്രം നല്കുന്ന ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരായ എല്ലാവര്‍ക്കും കൃത്യമായി എത്തിച്ചു നല്കാന്‍ ബാധ്യതയുള്ള സംസ്ഥാന സര്‍ക്കാര്‍ നിയമം അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ഗവര്‍ണ്ണര്‍ക്ക് നല്കിയ പരാതിയില്‍ എം.പി. ചുണ്ടിക്കാട്ടുന്നു..ഇക്കാര്യത്തില്‍ സാധ്യമായ മറ്റു നിയമ നടപടികളുംസ്വീകരിക്കുമെന്ന് എം.പി. ആവശ്യപ്പെട്ടു.
ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം എഎവൈ വിഭാഗക്കാര്‍ക്ക് 35 കിലോ ഭക്ഷ്യ ധാന്യങ്ങള്‍ (അരി – 3 രൂപ / ഗോതമ്പ് – 2 രൂപ/ മറ്റ് പയര്‍ വര്‍ഗങ്ങള്‍ – 1 രൂപ) നിരക്കില്‍ നല്‍കണമെന്നാണ് ബില്‍ പറയുന്നത്. ബിപിഎല്‍ ആണെങ്കില്‍ ഒരു വ്യക്തിക്ക് അഞ്ചു കിലോ ഭക്ഷ്യ ധാന്യത്തിന് അര്‍ഹതയുണ്ട്. ഇതില്‍ രണ്ടിലും പെടാത്ത എപിഎല്‍ വിഭാഗക്കാര്‍ക്ക് രണ്ടു കിലോ ഭക്ഷ്യധാന്യങ്ങള്‍ സബ്സിഡി ഇല്ലാതെ വിതരണം ചെയ്യണമെന്നും വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇത് നടപ്പിലാക്കുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കുന്നതിന് സംസ്ഥാന തലങ്ങളില്‍ ഭക്ഷ്യ സുരക്ഷാ സമിതിയും വേണമെന്ന് നിയമം നിര്‍ദ്ദേശിക്കുന്നു. മുഖ്യമന്ത്രിയുടെ പരസ്യ അഭ്യര്‍ത്ഥന വഴി ശേഖരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ആര്‍ക്കു കൊടുക്കാനാണ് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എം പി പറഞ്ഞു.
Post Your Comments