തിരുവനന്തപുരം: ജനുവരി ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ബിജെപി. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. വനിതാ മതില്‍ നെഗറ്റീവ് ആണെന്നറിഞ്ഞിട്ടും പിന്നെ എന്തിനാണ് അതിന#റെ സംഘാടകര്‍ മലക്കം മറിയുന്നതെന്ന് അദ്ദേഹം ചോദിച്ചു. പരിപാടിയില്‍ ആദ്യം ഹിന്ദു സ്ത്രീകളെ മാത്രമാണ് പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയും പങ്കെടുപ്പിക്കുന്നു ഇതുതന്നെ വനിതാ മതില്‍ പരാജയമാണെന്നതിന്റെ തെളിവാണ്. കൂടാതെ മതില്‍ തട്ടികൂട്ടാന്‍ ശ്രമിച്ചവര്‍ക്ക് അത് എളുപ്പമല്ലെന്ന് മനസിലായെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസത്തെ അയ്യപ്പജ്യോതിയില്‍ സിപിഎമ്മുകാരുടെ ഭാര്യമാരടക്കം പങ്കെടുത്തെന്നും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയന്ന് അവര്‍ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘സിപിഎം. ഇപ്പോള്‍ മുങ്ങുന്ന കപ്പലായി. കോണ്‍ഗ്രസ് എഴുതി തള്ളേണ്ട അവസ്ഥയിലുമായി. ഒട്ടേറെ കോണ്‍ഗ്രസ്, സിപിഎം. നേതാക്കളടക്കം ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
അതേസമയം ബി.ഡി.ജെ.എസ് വിശ്വാസികളോടൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്നാല്‍ നേതാക്കള്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് അവര്‍ തന്നെയാണ് മറുപടി നല്‍കേണ്ടത്. നാല് പാര്‍ട്ടികളെ കൂടി ഇടതുമുന്നണിയിലെടുത്തത് വോട്ടുകിട്ടുമെങ്കില്‍ സിപിഎം എന്തും ചെയ്യുമെന്നതിന്റെ തെളിവാണ്. നായര്‍ വോട്ടുകള്‍ ലക്ഷ്യംവച്ചാണ് ബാലകൃഷ്ണ പിള്ളയെ മുന്നണിയിലെടുത്തിരിക്കുന്നത്.
Post Your Comments