ആലപ്പുഴ: അതേസമയം വനിതാ മതിലില്‍ എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളപ്പള്ളി പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ലോക ചരിത്രത്തിലെ ഒരു മഹാത്ഭുതമായി വനിതാ മതില് മാറുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ലക്ഷകണിക്കിനു വനിതകള്‍ അണി നിരക്കുന്ന ഒരു പ്രകടനം ലോകത്ത് ഇതുവരെ ആരും കഴ്ച വച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം വനിതാ മതിലില്‍ ജാതി, മതം, വര്‍ണം എന്ന് ഒരു ഭേദ ചിന്തയുമില്ലാതെയാണ് ഇത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവേത്ഥാന മൂല്യങ്ങള്‍ രാജ്യത്ത് നഷ്ടപ്പെട്ട് സാഹചര്യത്തില്‍ ശേഷിക്കുന്നവ സംരക്ഷിക്കപ്പെടാനുമാണ് വനിതാ മതില് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നഷ്ടപ്പെട്ടു പോയ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള കൂട്ടായ ചര്‍ച്ചകളും സമവായ ചര്‍ച്ചകളും, പുനര്‍ ചിന്തകളും വേണമെന്ന് ഇടതുപക്ഷ ഗവണ്മെന്റിനു തോന്നിയെന്നുള്ളത് തങ്ങളെ പോലുള്ളവര്‍ക്ക് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
ആത്മപ്രശംസയോ പൊങ്ങച്ചമോ താന്‍ ആഗ്രഹിക്കുന്നില്ല. ഇത്ര ലക്ഷം ആളുകളെ ഞങ്ങള്‍ വനിതാ മതിലില്‍ പങ്കെടുപ്പിക്കുമെന്ന് പറയാന്‍ താനാളല്ലെന്നും. എന്നാല്‍ വനിതാമതില്‍ പൂര്‍ത്തിയാവുന്നതോടെ എസ്എന്‍ഡിപിയുടെ ശക്തി എന്താണെന്ന് തെളിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Post Your Comments