Latest NewsKerala

സനലിന്റെ ഭാര്യയ്ക്ക് സുരേഷ് ഗോപി സഹായ ധനം കൈമാറി

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ നെയ്യാറ്റിന്‍കര സ്വദേശി സനലിന്റെ ഭാര്യ വിജിക്ക് സുരേഷ് ഗോപി എം.പി സഹായ ധനം കൈമാറി. 3 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം സമര പന്തലിൽ എത്തി വിജിയുടെ കയ്യിൽ ഏൽപ്പിച്ചു.

വീട് പണയം വെച്ച് എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുടുംബത്തിന് ഉറപ്പ് നല്‍കിയിരുന്നു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സനലിന്റെ കുടുംബം സെക്രട്ടറിയേറ്റ് പടിക്കല്‍ സമരത്തിലാണ്. അവിടെയെത്തിയാണ് സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്തത്.

Image result for sanal kumar death

shortlink

Related Articles

Post Your Comments

Related Articles


Back to top button