ന്യൂഡല്‍ഹി: സുപ്രീം കോടതി അയോധ്യാ കേസ് പെട്ടെന്ന് പരിഗണിച്ചില്ലെങ്കില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് മറ്റു വഴികള്‍ നോക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവ്. കോടതി അതിവേഗം ഈ കാര്യത്തില്‍ തീരുമാനമാക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ അങ്ങനെ സംഭവിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടി വരുമെന്നും റാം മാധവ് അറിയിച്ചു.
രാമക്ഷേത്രം ഉയര്‍ത്താനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക എന്ന വഴി ഞങ്ങള്‍ക്ക് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണ് രാമക്ഷേത്ര നിര്‍മ്മാണ ആവശ്യം. കേസ് പരിഗണിക്കുന്ന തിയ്യതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.
Post Your Comments