ന്യൂഡല്‍ഹി : മൂന്ന് സംസ്ഥാനങ്ങളില്‍ കര്‍ഷക വായ്പകള്‍ എഴുതിതള്ളിയ കോണ്‍ഗ്രസ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ സംഘടിപ്പിക്കുന്ന ജ്ഞാന്‍ അഭര്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പണം കൊള്ളയടിക്കുന്നവര്‍ക്ക് രാജ്യത്തിന്റെ കാവല്‍ക്കാരനെ പേടിയാണെന്നും അതുകൊണ്ടാണ് ഇപ്പോള്‍ ചീത്ത വിളിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിലൊന്നും ഒരിക്കലും തളരില്ലെന്നും ഇത്തരക്കാരെ യാതൊരു കാരണവശാലും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വിഷയത്തില്‍ അന്നത്തെ കോണ്‍ഗ്രസ് സൈനികരെ വിഡ്ഡികളാക്കിയെന്നും മോദി വിമര്‍ശിച്ചു. വെറും 500 കോടി മാത്രമാണ് കോണ്‍ഗ്രസ് ഇതിനായി വകിരുത്തിയതെന്നും ഫയല്‍ പരിശോധിച്ചപ്പോള്‍ ‘പന്ത്രണ്ടായിരം കോടി രൂപയാണ് ഈ പദ്ധതിയ്ക്ക് വേണ്ടിവരുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കിയതായും മോദി പറഞ്ഞു. ഇത്രയും തുക കണ്ടെത്തുക അസാധ്യമായതിനാല്‍ സൈനികരെ വിളിച്ച് സംസാരിച്ചു. അവസാനം നാല് ഗഡുക്കളായി ഈ തുക അവര്‍ക്ക് നല്‍കാമെന്ന് താരുമാനിച്ചകതായും അദ്ദേഹം അറിയിച്ചു
Post Your Comments