തിരുവനന്തപുരം : ഫേസ്ബുക്കിനും ട്വിറ്ററിനും പിന്നാലെ യുട്യൂബിലും സജീവമാകാൻ ഒരുങ്ങി മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് യൂ ട്യൂബ് ചാനല്‍ ആരംഭിക്കുന്ന വിവരം മന്ത്രി അറിയിച്ചത്. കേരളത്തിലെ വികസന പ്രശ്നങ്ങളെക്കുറിച്ചുള്ള ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വീഡിയോകള്‍ ചാനലിൽ ഉണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ കേരള ഡെവലപ്മെന്റ് മോഡൽ എന്ന പേരിട്ടിരിക്കുന്ന ചാനലിലെ ആദ്യ യൂ ട്യൂബ് വിഡിയോയും മന്ത്രി ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇപ്പോൾ ഞാൻ ഫേസ്ബുക്കിലും ട്വിറ്ററിലുമുണ്ട്. സംഘികളുടെ ഇടവിടാതുള്ള തെറിവിളിയുണ്ടെങ്കിലും മറ്റുള്ളവരുമായി സംവദിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങൾ നല്ലൊരു ഉപാധിയാണെന്നതിന് സംശയമില്ല.
ഇനിയിപ്പോൾ യൂട്യൂബിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുന്നു. മുഖ്യമായും കേരളത്തിലെ വികസന പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള അവതരണങ്ങളാവും ഇതിൽ ഉണ്ടാവുക. ഇംഗ്ലീഷിലും മലയാളത്തിലും ഓരോ വിഷയവും അവതരിപ്പിക്കാൻ പരമാവധി ശ്രമിക്കാം.
ആദ്യത്തെ വീഡിയോ, കേരള വികസന മാതൃകയെക്കുറിച്ചാണ്. ഈ പ്രയോഗം ആദ്യം കേൾക്കുകയും പലഘട്ടങ്ങളിലും ചർച്ച ചെയ്യുന്നതിന് നിർബന്ധിതമായിത്തീർന്ന സിഡിഎസിലെ പഴയ എംഫിൽ ക്ലാസ് മുറിയിൽ വെച്ചാണ് ഈ സംഭാഷണം നടത്തുന്നത്.
എന്താണ് കേരള വികസന അനുഭവം? താഴ്ന്ന സാമ്പത്തിക സ്ഥിതിയിൽപ്പോലും സാധാരണക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിതം ഇവിടെ ഉറപ്പുവരുത്താൻ കഴിഞ്ഞതെങ്ങനെ? ഇവയ്ക്കുള്ള ഉത്തരമാണ് ഒന്നാം ഭാഗം
https://www.facebook.com/thomasisaaq/posts/2496959450320181?__xts__[0]=68.ARDOcVIxncQD-l2SnZ3X8YqU9P0SIaWAxB85OtKowtiHVWSbtJWUK8Zxj_NDE_AxDFWKT6Sr-20eMp-Q5KXvUQp5U6FrUYo_44hSb_kNQvI97gUM2zRPGmOzqQJqI5g8Pg6qci2-GxeUe0RMwE9eQGENfP691YbQlxwcw0qT2747xtbeDezihKY83PX7b9GukIyfYQQ_qWBqX4StxzuQarTD3jn3HML9EfCpPItbmrNqWZbIfACdQfox920Rl5Pd-dCaBZCOk1c3UY8EjNRuctR5wMJvVUCCLYrUSPhBn8pFgOrnVXMQo-j71CvY42Z12jWT8Fqbdhuq0iJgEARp6wzi0Q&__tn__=-R
Post Your Comments