നാഗ്പുര്‍: ജഡ്ജിക്ക് പബ്ലിക് പ്രോസിക്യൂട്ടറുടെ മര്‍ദനം. മഹാരാഷ്ട്രയില്‍ സെഷന്‍സ് കോടതി ജഡ്ജിക്ക് നേരെയാണ് അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ആക്രമണം ഉണ്ടായത്. നാഗ്പുര്‍ സീനിയര്‍ സിവില്‍ ജഡ്ജി കെ.ആര്. ദേശ്പാണ്ഡെയ്ക്കാണു മര്‍ദനമേറ്റത്. അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.എം.പരട്ട് മര്‍ദിച്ചെന്നാണ് ജഡ്ജിയുടെ പരാതി.
ജില്ലാ കോടതി കെട്ടിടത്തിലെ ഏഴാം നിലയിലുള്ള ലിഫ്റ്റിനു പുറത്ത് വച്ചാണ് സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ തീരുമാനത്തില്‍ അരിശം പൂണ്ടാണ് മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ ജില്ലാ സര്‍ക്കാര്‍ പ്ലീഡര്‍ നിതിന്‍ തെല്ഗോട്ട് അപലപിച്ചു. ജഡ്ജിയുടെ പരാതിയില്‍ സദാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Post Your Comments