KeralaLatest News

വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം: മന്ത്രി കെ. കെ ശൈലജയുടെ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചുള്ള വാദങ്ങള്‍ തള്ളി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ. ആശാ വര്‍ക്കര്‍മാരേയും അംഗന്‍വാടി ടീച്ചര്‍മാരേയും അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാരെ വനിതാ മതിലില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു.

കൂടാതെ മതിലില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. അതേസമയം ങ്കെടുക്കാത്തവര്‍ക്കെതിരെ നിയമ നടപടിയുമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം വനിതാമതില്‍ സംഘാടനത്തിനായി ഐ. സി. ഡി. എസ്. സൂപ്പര്‍ വൈസര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് മേറ്റുമാര്‍, സാക്ഷരതാ പ്രേരക്മാര്‍, എസ് സി എസ് ടി പ്രമോട്ടര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം അടിയന്തിരമായി വിളിക്കണമെന്നുള്ള സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button