സമൂഹമാധ്യമങ്ങളിൽ വൈറലായി ബോളിവുഡ് താരം ദീപിക പദുക്കോനിന്റെ ‘ബാക്ക് ടു ട്രാക്ക് വീഡിയോ. വിവാഹശേഷം വലിയ ഇടവേളയൊന്നുമെടുക്കാതെ തന്നെ സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. സിനിമയില്‍ മാത്രമല്ല വിവാഹത്തിന് മുമ്പുണ്ടായിരുന്ന അതേ ജീവിതരീതികളിലേക്കും മടങ്ങുകയാണ് ദീപിക. പടികള്‍ കയറിയിറങ്ങുന്ന വ്യായാമം ചെയ്യുന്ന ദീപികയുടെ പുതിയ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
താൻ പിന്തുടർന്നിരുന്ന വ്യായാമത്തിലേക്കും വര്ക്കൗട്ടുകളിലേക്കും കടന്നിരിക്കുകയാണ് നടി. സൗന്ദര്യത്തിന് പുറമെ ശരീരത്തിന്റെ ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലര്‍ത്തുന്നയാളാണ് ദീപിക. അതിനാല്‍ തന്നെ ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകണമെന്നതാണ് ദീപികയുടെ നയം.
Post Your Comments