തിരുവനന്തപുരം: തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും പൊലീസ് പരിശോധന ശക്തമാക്കി. പുതുവത്സര ആഘോഷം മുന്നിൽകണ്ടുകൊണ്ടാണ് പരിശോധന ശക്തമാക്കിയത്. സംസ്ഥാനത്തേക്ക് വന്‍തോതിതില്‍ വിദേശമദ്യ മുള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് പരിശോധന. ആര്‍ പി എഫ്, കേരള പൊലീസ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്.
തീവണ്ടിക്കകത്തും പ്ലാറ്റ്ഫോമുകളിലും റെയില്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലുമാണ് കാര്യമായി പരിശോധന നടത്തുന്നത്. കര്‍ണ്ണാടക, ഗോവ എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ വടക്കന്‍ മേഖലയിലേക്ക് ലഹരി വസ്തുക്കള്‍ വ്യാപകമായി എത്തുന്നത്. അതിര്‍ത്തി ജില്ലയായ കാസര്‍ഗോട്ട് 24 മണിക്കുറും പരിശോധന നടത്താനാണ് തീരുമാനം.
Post Your Comments