
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇനി മുതല്‍ അറിയിപ്പുകള് ആദ്യം പ്രാദേശിക ഭാഷയില്‍ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. പ്രാദേശിക ഭാഷയിലെ അറിയിപ്പിന് ശേഷമേ ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള അറിയിപ്പുകള് നടത്താന്‍ പാടുള്ളു എന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. എന്നാല്‍ അറിയിപ്പുകള് വിളിച്ചു പറയാതെ പ്രദര്‍ശിപ്പിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമല്ല. വിമാനത്താവള നിയന്ത്രണ ഏജന്‍സിയായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ വിമാനത്താവളങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.
Post Your Comments