Latest NewsKerala

ഡോക്ടര്‍മാർക്കെതിരെയും സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെയും വിജിലന്‍സ്

തിരുവനന്തപുരം: സർക്കാർ ഡോക്ടര്‍മാർക്കെതിരെയും സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെയും വിജിലന്‍സ്. ഡോക്ടര്‍മാരും സ്വകാര്യ സ്ഥാപനങ്ങളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ജീവന്‍ രക്ഷാമരുന്നുകളും ഇംപ്ലാന്‍റുകളും വാങ്ങാന്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് രോഗികളെ അയക്കുന്നതായി വിജിലൻസ് കണ്ടെത്തി.

സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ചില പ്രത്യേക സ്ഥാപനങ്ങള്‍ വഴി മരുന്നുവാങ്ങാൻ ഡോക്ടർമാർ രോഗികളെ പ്രേരിപ്പിക്കുന്നു. അതേസമയം, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ എച്ച്‌എല്‍എല്ലില്‍ നിന്നോ മാത്രം ഇവ വാങ്ങണമെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരം കൊള്ളകൾ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button