മെല്‍ബണ്‍: കളിക്കളത്തിലെത്തിയാല്‍ പൊതുവേ ഗൗരവക്കാരനെന്ന് പേര് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപറ്റന് വിരാട് കൊഹ്ലിക്കുണ്ടെങ്കിലും അതിനെയെല്ലാം മാറ്റി മറിക്കിന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതേസമയം കൊഹ്ലിയെ പൊട്ടി ചിരിപ്പിച്ച് താരം മറ്റാരുമല്ല ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും അപകടകാരിയായ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ്.
മത്സരത്തിലെ ഇന്ത്യന്‍ ഇന്നിങ്സിന്റെ 86-ാം ഓവറിന്റെ മിച്ചലിന്റെ രണ്ടാം പന്താണ് കൊഹ്ലിയെ ചിരിപ്പിച്ചത്. സ്റ്റാര്‍ക്കിന്റെ പന്ത് കൊഹ്ലി ലീവ് ചെയ്തു. എന്നാല്‍ കീപ്പറായ പെയ്ന് അത് കൈപ്പിടിയില്‍ ഒതുക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ വളരെ ഉയരത്തില്‍ വന്ന ബോള്‍ പെയ്നിനും തടയാന്‍ കഴിയാഞ്ഞതോടെ ബോള്‍ ബൗണ്ടറിയില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. ഇത് കണ്ടതോടെ കൊഹ്ലിക്കും സ്റ്റാര്‍ക്കിനും ചിരി അടക്കാനാനായില്ല. ഈ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തു.
Post Your Comments