ഹരിയാന: ആൺകുഞ്ഞുണ്ടാകാൻ പ്രത്യേക തരം മരുന്ന് കഴിക്കുകയാണ് ഹരിയാനയിെല ഗര്‍ഭിണികള്‍. പ്രദേശത്തെ ഒരു സിദ്ധന് നല്കുന്ന െഹര്ബല് ഗുളിക (സെക്സ് സെലക്ഷന് ഡ്രഗ്) ആണ് ആണ്കുഞ്ഞുണ്ടാകുന്നതിന് സഹായിക്കുെമന്ന് ഇവിടത്തെ നാട്ടുകാര്‍ വിശ്വസിക്കുന്നത്. ഗര്‍ഭത്തിലുള്ള കുഞ്ഞിെന്റ ലിംഗമാറ്റത്തിന് ഇൗ ഗുളിക സഹായിക്കുമെന്നും അങ്ങനെ പെണ്‍കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ ആണാക്കി മാറ്റാമെന്നുമാണ് ഇവിടത്തുകാരുടെ വിശ്വാസം.
ഗുളിക കഴിക്കുന്നതിന് ചില രീതികളും ഇവർ പിന്തുടരുന്നു. 6 മുതല്‍ 12 ആഴ്ച വരെ ഗര്‍ഭമുള്ള സ്ത്രീകളാണ് ഗുളിക കഴിക്കുന്നത്. ഇടവിട്ട ദിവസങ്ങളില്‍ വെളുപ്പിനെ എഴുന്നേറ്റ് മൂന്ന് ഗുളികകള്‍ കഴിക്കണം. അതും കാളയെ പ്രസവിച്ച പശുവിന്‍പാലില്‍ ചേര്‍ത്താണ് ഗുളിക കഴിക്കേണ്ടത്. ഗുളിക കഴിക്കുന്ന സമയത്ത് സമീപത്ത് മറ്റു സ്ത്രീകളാരും പാടില്ല. മാത്രമല്ല, ഒരു പുരുഷെന്റ മുഖത്തേക്ക് നോക്കിക്കൊണ്ടു വേണം ഗുളിക കഴിക്കാന്‍. തങ്ങള്‍ക്ക് ആണ്‍കുഞ്ഞ് ജനിക്കുന്നതിനായി ഹരിയാനയിലെ എല്ലാ ഗര്‍ഭിണികളും ഇൗ നിര്‍ദേശം കൃത്യമായി പാലിക്കുന്നുണ്ട്.
സ്ത്രീ-പുരുഷാനുപാതം കുറവുള്ള സംസ്ഥാനമാണ് ഹരിയാന. 1000 പുരുഷന്മാര്ക്ക് 886 സ്ത്രീകളാണ് ഇവിടെയുള്ളത്. എന്നിട്ടും ആണ്കുഞ്ഞിെന്റ അമ്മമാര്‍ക്ക് മാത്രമാണ് സമൂഹത്തില്‍ പരിഗണന ലഭിക്കുന്നത്. തങ്ങളുടെ കുടുംബവും സ്വത്തും സംരക്ഷിക്കാനും പാരമ്ബര്യം നിലനിര്‍ത്താനും ആണ്‍കുട്ടികള്‍ പിറക്കണമെന്നാണ് ഇവിടത്തുകാര്‍ വിശ്വസിക്കുന്നത്. അതിനാല്‍ ഹരിയാനയില്‍ ഈ ഗുളിക ഏറ്റവും കൂടുതല്‍ വിറ്റഴിച്ചു പോകുന്നുണ്ട്.
എന്നാല്‍, ഇതിന്റെ അപകടകരമായ വശം ആരും ചിന്തിക്കുന്നില്ല. ഈ ഗുളിക ഗര്‍ഭസ്ഥ ശിശുവിന് അപകടമുണ്ടാക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇൗ ഗുളിക കഴിക്കുന്ന അഞ്ചില്‍ ഒരാള്‍ക്ക് ചാപിള്ളയോ, ജന്മനാ വൈകല്യമുള്ള കുഞ്ഞോ ആണ് ജനിക്കുന്നത്. ഗുളികയില്‍ അനുവദനീയമായതിലധികം ലെഡും 10 ഇരട്ടിയിലധികം മെര്‍ക്കുറിയും അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഗര്ഭത്തിെന്റ ആദ്യമാസങ്ങളില്‍ തന്നെ വന്‍ തോതില്‍ ലോഹാംശം ശരീരത്തിലെത്തുന്നത് ഭ്രൂണത്തിന് അപകടമുണ്ടാക്കുന്നു. എന്നാല്‍ ഗുളിക കഴിച്ചിട്ടും പെണ്‍കുഞ്ഞ് ജനിക്കുകയോ ചാപിള്ളയാവുകയോ വൈകല്യങ്ങളുള്ള കുഞ്ഞ് ജനിക്കുകയോ ചെയ്താലും ആരും ഇതിനെതിരെ പരാതി പറയുന്നില്ല.
Post Your Comments