Latest NewsIndia

ആൺകുഞ്ഞുണ്ടാകാൻ ഗര്‍ഭിണികള്‍ക്ക് സിദ്ധന്‍റെ പ്രത്യേക ഗുളിക; സംഭവം ഇങ്ങനെ

ഹരിയാന: ആൺകുഞ്ഞുണ്ടാകാൻ പ്രത്യേക തരം മരുന്ന്​ കഴിക്കുകയാണ്​ ഹരിയാനയി​െല ഗര്‍ഭിണികള്‍. പ്രദേശത്തെ ഒരു സിദ്ധന്‍ നല്‍കുന്ന ​െഹര്‍ബല്‍ ഗുളിക ​ (​സെക്​സ് ​സെലക്​ഷന്‍ ഡ്രഗ്​) ആണ് ആണ്‍കുഞ്ഞുണ്ടാകുന്നതിന്​ സഹായിക്കു​െമന്ന്​ ഇവിടത്തെ നാട്ടുകാര്‍ വിശ്വസിക്കുന്നത്​. ഗര്‍ഭത്തിലുള്ള കുഞ്ഞി​​െന്‍റ ലിംഗമാറ്റത്തിന്​ ഇൗ ഗുളിക സഹായിക്കുമെന്നും അങ്ങനെ പെണ്‍കുഞ്ഞിനെ ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ ആണാക്കി മാറ്റാമെന്നുമാണ്​ ഇവിടത്തുകാരുടെ വിശ്വാസം.

ഗുളിക കഴിക്കുന്നതിന് ചില രീതികളും ഇവർ പിന്തുടരുന്നു. 6 മുതല്‍ 12 ആഴ്​ച വരെ ഗര്‍ഭമുള്ള സ്ത്രീകളാണ് ​ ഗുളിക കഴിക്കുന്നത്​. ഇടവിട്ട ദിവസങ്ങളില്‍ വെളുപ്പിനെ എഴുന്നേറ്റ്​ മൂന്ന്​ ഗുളികകള്‍ കഴിക്കണം. അതും കാളയെ പ്രസവിച്ച പശുവി​ന്‍പാലില്‍ ചേര്‍ത്താണ്​​ ഗുളിക കഴിക്കേണ്ടത്​. ഗുളിക കഴിക്കുന്ന സമയത്ത്​ സമീപത്ത്​ മറ്റു സ്​ത്രീകളാരും പാടില്ല. മാത്രമല്ല, ഒരു പുരുഷ​​െന്‍റ മുഖത്തേക്ക്​ നോക്കിക്കൊണ്ടു വേണം ഗുളിക കഴിക്കാന്‍. തങ്ങള്‍ക്ക് ആണ്‍കുഞ്ഞ്​ ജനിക്കുന്നതിനായി ഹരിയാനയിലെ എല്ലാ ഗര്‍ഭിണികളും ഇൗ നിര്‍ദേശം കൃത്യമായി പാലിക്കുന്നുണ്ട്.

സ്​ത്രീ-പുരുഷാനുപാതം കുറവുള്ള സംസ്​ഥാനമാണ്​ ഹരിയാന. 1000 പുരുഷന്‍മാര്‍ക്ക്​ 886 സ്​ത്രീകളാണ്​ ഇവിടെയുള്ളത്​. എന്നിട്ടും ആണ്‍കുഞ്ഞി​​െന്‍റ അമ്മമാര്‍ക്ക്​ മാത്രമാണ്​ സമൂഹത്തില്‍ പരിഗണന ലഭിക്കുന്നത്​. തങ്ങളുടെ കുടുംബവും സ്വത്തും സംരക്ഷിക്കാനും പാരമ്ബര്യം നിലനിര്‍ത്താനും ആണ്‍കുട്ടികള്‍ പിറക്കണമെന്നാണ്​ ഇവിടത്തുകാര്‍ വിശ്വസിക്കുന്നത്​. അതിനാല്‍ ഹരിയാനയില്‍ ഈ ഗുളിക ഏറ്റവും കൂടുതല്‍ വിറ്റഴിച്ചു പോകുന്നുണ്ട്.

എന്നാല്‍, ഇതിന്‍റെ അപകടകരമായ വശം ആരും ചിന്തിക്കുന്നില്ല. ഈ ഗുളിക ഗര്‍ഭസ്​ഥ ശിശുവിന്​ അപകടമുണ്ടാക്കുന്നുവെന്ന്​​ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്​. ഇൗ ഗുളിക കഴിക്കുന്ന അഞ്ചില്‍ ഒരാള്‍ക്ക്​ ചാപിള്ളയോ, ജന്മനാ വൈകല്യമുള്ള കുഞ്ഞോ ആണ്​ ജനിക്കുന്നത്​. ഗുളികയില്‍ അനുവദനീയമായതിലധികം ലെഡും 10 ഇരട്ടിയിലധികം മെര്‍ക്കുറിയും അടങ്ങിയിട്ടുണ്ടെന്നാണ്​ കണ്ടെത്തല്‍. ഗര്‍ഭത്തി​​െന്‍റ ആദ്യമാസങ്ങളില്‍ തന്നെ വന്‍ തോതില്‍ ലോഹാംശം ശരീരത്തിലെത്തുന്നത്​ ഭ്രൂണത്തിന്​ അപകടമുണ്ടാക്കുന്നു. എന്നാല്‍ ഗുളിക കഴിച്ചിട്ടും പെണ്‍കുഞ്ഞ്​ ജനിക്കുകയോ ചാപിള്ളയാവുകയോ വൈകല്യങ്ങളുള്ള കുഞ്ഞ്​ ജനിക്കുകയോ ചെയ്​താലും ആരും ഇതിനെതിരെ പരാതി പറയുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button