തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എന്‍എസ്എസിനെ തള്ളി കേരളാ കോണ്‍ഗ്രസ് ബി നേതാവ് ആര് ബാലകൃഷ്ണപിള്ള.
അയ്യപ്പ ജ്യോതിക്ക് പിന്നില്‍ ബിജെപിയാണ്. പരിപാടി സ്പോണ്സര് ചെയ്യുന്നത് ആര്‍എസ്എസാണ്, തങ്ങള്‍ക്ക് അവരുമായി യാതോരു ബന്ധവുമില്ല, അതുകൊണ്ട് തന്നെ അയ്യപ്പജ്യോതിയുമായി സഹകരിക്കാനാകില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. വനിതാ മതില് വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നീണ്ട കാത്തിരപ്പിന് ശേഷം ഇന്നാണ് കേരളാ കോണ്‍ഗ്രസ് ബിയുടെ ഇടതു മുന്നണി പ്രവേശനം യാഥാര്‍ത്ഥ്യമായത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബാലകൃഷണപിള്ള ഈ കാര്യം വ്യക്തമാക്കിയത്.
Post Your Comments