തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ ഇരുപതിന് അധികാരമേൽക്കും. ഇത്തവണ മന്ത്രിമാരുടെ എണ്ണം കുറച്ചാണ് സർക്കാർ രൂപീകരിക്കുന്നു. എന്നാൽ കൂടെ നിൽക്കുന്ന പാർട്ടികൾക്ക് രണ്ടര വര്ഷം വീതം മന്ത്രിസ്ഥാനം നൽകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇടതുമുന്നണിയില്‍ ഒരംഗം വീതമുള്ള നാല് ഘടകകക്ഷികള്‍ക്ക് രണ്ടു മന്ത്രിസ്ഥാനങ്ങള്‍ പങ്കുവയ്ക്കും. കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കും. എന്നാൽ ലോക് താന്ത്രിക് ജനതാദളിന് മന്ത്രിസ്ഥാനമില്ല.
മന്ത്രിസ്ഥാനം ലഭിച്ച ഘടകകക്ഷികളില്‍ നിന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍. എസ്), അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍), ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്) എന്നിവര്‍ മന്ത്രിമാരാകും. കേരള കോണ്‍. ബിയിൽ നിന്നും കെ.ബി. ഗണേശ് കുമാര്‍ മന്ത്രിയാകുമെന്നാണ് കരുതപ്പെടുന്നതെങ്കിലും, രണ്ടരവർഷം മാത്രമായതിൽ ഗണേഷും പാർട്ടിയും അതൃപ്തരാണെന്നു സൂചന.
read also: ഇസ്രായേലിനും പലസ്തീനുമിടയില്‍ സന്തുലിതമായ നിലപാടെടുത്ത ഇന്ത്യ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചു
ലഭിക്കുന്ന വകുപ്പിനെക്കുറിച്ച് പഠിച്ചുവരുമ്പോഴേക്കും കാലാവധി കഴിയുമെന്നതാണ് ഗണേഷിന്റെ അതൃപ്‌തിയ്ക്ക് പിന്നിൽ. നാല് ഘടകകക്ഷികള്‍ക്കിടയിലെ വീതംവയ്പില്‍ ആദ്യ ടേം ആര്‍ക്കെന്നും, ഏതൊക്കെ കക്ഷികള്‍ തമ്മിലാണ് വീതം വയ്‌ക്കേണ്ടതെന്നുമുള്ള ധാരണ ആയിട്ടില്ല. അടുത്ത സമ്മേളനത്തിൽ ഇടതു മുന്നണി ഇക്കാര്യം ചർച്ചചെയ്യും.
Post Your Comments