KeralaLatest News

വനിതാ മതിലിന്റെ തിരക്ക് : ഈയാഴ്ച്ച മന്ത്രിസഭാ യോഗമില്ല

തിരുവനന്തപുരം : വനിതാ മതിലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മന്ത്രിമാര്‍ വിവിധ ജില്ലകളില്‍ തിരക്കിലായതിനാല്‍ ഈ ആഴ്ച്ചത്തെ മന്ത്രിസഭാ യോഗം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ജനുവരി ഒന്നിനാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.

മതിലിന് ശേഷം ജനുവരി 3 ന് മാത്രമേ ഇനി മന്ത്രിസഭാ യോഗമുണ്ടാവുകയുള്ളു. ബുധനാഴ്ച്ചയായിരുന്നു പതിവായി മന്ത്രിസഭാ യോഗങ്ങള്‍ നടക്കാറുളളത്. ഇതിനായി ചൊവ്വാഴ്ച്ച രാത്രി തന്നെ ഏതാനും ചില മന്ത്രിമാര്‍ തലസ്ഥാനത്തെത്തിയിരുന്നു.

എന്നാല്‍ രാത്രിയോടെ മന്ത്രിസഭാ യോഗം ഉപേക്ഷിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് അവധിയാണെന്നാണ് ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം. വെള്ളിയാഴ്ച്ചത്തേക്ക് മന്ത്രിസഭാ യോഗം മാറ്റിവെച്ചുവെങ്കിലും പിന്നീട് ഇതും റദ്ദ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button