പ്രളയം വരുത്തിവച്ച മുറിപ്പാടുകളെ മാറ്റിനിര്‍ത്തി സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി മൂന്നാര്‍. രാത്രിയില്‍ അഞ്ചു ഡിഗ്രിക്ക് താഴെ പോകുന്ന മഞ്ഞുകാലത്തെ ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. പ്രളയകാലത്തെ നഷ്ടങ്ങളെ ഈ സീസണില്‍ തിരികെ പിടിക്കാന്‍ ശ്രമിക്കുകയാണ് മൂന്നാറുകാര്. ഇരവികുളം,മാട്ടുപ്പെട്ടി, എന്നിവിടങ്ങളിലേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തുന്നു. തിരക്ക് കൂടിയതോടെ മൂന്നാറിലെ ഹോട്ടലുകളും സജീവമായി. മീശപ്പുലിമലയിലേക്കടക്കം സഞ്ചാരത്തിന് അനുമതി നല്‍കിയതോടെ വിപണികളും സജീവമായി. അനുകൂല കാലാവസ്ഥ തുടര്‍ന്നാല്‍ സഞ്ചാരികള്‍ കൂടുതലായി എത്തുകയും തങ്ങളുടെ നഷ്ടങ്ങള്‍ നികത്താന്‍ സാധിക്കുകയും ചെയ്യും എന്ന പ്രതീക്ഷയിലാണ് മൂന്നാറുകാര്.
Post Your Comments