
കോഴിക്കോട്: മുന്നണിയില്‍ തിരിച്ചുവന്നതില്‍ സന്തോഷമുണ്ടെന്ന് ലോക് താന്ത്രിക ജനതാദള്‍ അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍. ആശയപരമായി യോജിച്ച് പോകാന്‍ പറ്റിയ മുന്നണിയിലേക്കാണ് തിരിച്ചുവരുന്നതെന്നും സീറ്റിന് വേണ്ടിയോ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയോ ആയിരുന്നില്ല എല്‍ഡിഎഫുമായുണ്ടായിരുന്ന ബന്ധമെന്നും അദ്ദേഹം പറഞ്ഞു.
ലോക് താന്ത്രിക ജനതാദളിന് പുറമെ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയെയും ഐഎന്‍എല്ലിനെയും ജനാധിപത്യ കേരള കോണ്‍ഗ്രസിനെയും ഇടതുമുന്നണിയില്‍ ചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന ഇടതു മുന്നണി യോഗം തീരുമാനിച്ചു. സികെ ജാനുവുമായി സഹകരിക്കാനും യോഗത്തിൽ തീരുമാനമായി.
Post Your Comments