പോലീസ് പൊതുജന ബന്ധത്തിന് പുതുവഴി തുറന്ന് വേറിട്ട സംവേദനങ്ങളിലൂടെ കേരള പോലീസ് നവമാധ്യമ ലോകത്തു തരംഗം തീര്‍ത്തിരിക്കുകയാണ്.ട്രോളുകളിലൂടെയും വിഡിയോകളിലൂടെയും രസകരമായ മറുപടികളിലൂടെയും മലയാളി മനസുകളെകീഴടക്കിയ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് ലോകത്തെ പോലീസ് ഫേസ്ബുക് പേജുകളില്‍ മുന്‍നിരയിലാണ്. ഒരു മില്യണ്‍ (ദശലക്ഷം) പേജ് ലൈക്കുമായി പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് കേരളാപോലീസ്. നിലവില്‍ 9.40 ലക്ഷം ലൈക്കുകള്‍ ഉള്ള പേജിനെ 10 ലക്ഷത്തിലേക്ക് എത്തിക്കുവാനുള്ള ഉദ്യമത്തിലാണ് കേരള പോലീസ്. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പേജിനെ(NYPD) പിന്തള്ളിയാണ് കേരള പോലീസ് പേജ് ലോകത്തിലെ തന്നെ പോലീസ് ഫേസ്ബുക്ക് പേജുകളിലൊന്നായി മുന്നേറുന്നത്.
പ്രളയത്തിന്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഞങ്ങള്‍ക്കൊപ്പം നിന്നവരെ ഈ ഘട്ടത്തില്‍ നന്ദിയോടെ സ്മരിക്കുന്നുവെന്നും അഭിമാനകരമായ ഈ നേട്ടം കൈവരിക്കാന്‍ കേരള പോലീസിന്റെ നവമാധ്യമ ഇടപെടലുകള്‍ക്ക് സഹായകരമായ ഏവരുടെയും പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു എന്നും കേരളപോലീസ് ഫെയ്സ്ബുക്ക് പേജിലുടെ അറിയിച്ചു.
ചരിത്രനേട്ടത്തെക്കുറിച്ചുള്ള പൊലീസിന്റെ പുതിയ പോസ്റ്റിന് താഴെയും പതിവ് പോലെ കമന്റുകളുടെ ബഹളമാണ്. പ്രമുഖരടക്കം പൊലീസിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ഒപ്പം തകര്‍പ്പന്‍ മറുപടികളും പൊലീസിലെ ട്രോളന്‍മാര്‍ കൊടുക്കുന്നുണ്ട്. പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയായി ല്ലേ, സ്മരണ വേണം സ്മരണ, സാറേന്ന് വിളിച്ച് ശീലിച്ച നാവ് കൊണ്ട് അണ്ണാ വിളിപ്പിക്കാന്‍ പഠിപ്പിച്ച കേരളാപോലീസ് ഫേസ്ബുക്ക് പേജിനു അഭിവാദ്യങ്ങള്‍,എന്നിങ്ങനെ പോകുന്നു കമന്റുകള്‍
https://www.youtube.com/watch?v=fli-nW8WE80
Post Your Comments