Latest NewsInternational

ക്രിസ്മസ് ദിനം അവധിയായി പ്രഖ്യാപിച്ച് ഈ മുസ്ലീം രാജ്യം: മാറ്റത്തെ സ്വാഗതം ചെയ്ത് ലോകം

95 ശതമാനവും മുസ്ലീങ്ങളാണ് ഇറാഖിലുള്ളത്

ബാഗ്ദാദ്: ദേശീയാവധി ചട്ടത്തില്‍ ഭേദഗതി വരുത്തി യേശുവിന്റെ ജനന ദിവസമായ ക്രിസ്മസിനെകൂടി അവധിയായി പ്രഖ്യാപിച്ച ഇറാഖിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോക രാജ്യങ്ങള്‍. ഇതുവരെ രാജ്യത്തെ ക്രിസ്ത്യാനികള്‍ക്കു മാത്രമാണ് ഈ ദിവസത്തില്‍ അവധി നല്‍കിയിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ ഇറാഖി മന്ത്രിസഭ ക്രിസ്മസിനെക്കൂടി ദേശീയാവധിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

95 ശതമാനവും മുസ്ലീങ്ങളാണ് ഇറാഖിലുള്ളത്. ഇതില്‍ 66 ശതമാനം ഷിയ വിശ്വാസികളും 29 ശതമാനത്തോളം സുന്നി വിശ്വാസികളുമാണ്. അതേസമയം 2003-ലെ അമേരിക്കന്‍ അധിനിവേശത്തിന് മുമ്പ് 14 ലക്ഷത്തോളം ക്രിസ്ത്യാനികളുണ്ടായിരുന്ന ഇറാഖില്‍ ഇന്ന് മൂന്ന് ലക്ഷം മാത്രമാണ് അവശേഷിക്കുന്നത്. ആഭ്യന്തര കലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതും ശേഷിച്ചവര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തതുമാണ് ഇതിന് കാരണം. കൂടാതെ ഐഎസ് തീവ്രവാദികള്‍ ക്രിസ്ത്യാനികളെ വന്‍ തോതില്‍ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ കുറേപേര്‍ക്ക് ഉയര്‍ന്ന നികുതി അടയ്ക്കുകയോ ഇസ്ലാമിലേക്ക് മാറുകയോ ചെയ്യേണ്ടിവന്നു. അല്ലാത്തവരെ ഭീകരര്‍ വധിക്കുകയും ചെയ്തു.

ഇറാഖിലെ ക്രിസ്ത്യന്‍ പൗരന്മാര്‍ക്കും എല്ലാ ഇറാഖികള്‍ക്കും ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്കും സ്‌ന്തോഷകരമായ ക്രിസ്മസ് ആശംസിച്ചുകൊണ്ടാണ് പുതിയ തീരുമാനം സര്‍ക്കാര്‍ അറിയിച്ചത്. ബാഗ്ദാദിലെ സെന്റ് ജോര്‍ജ് ചാല്‍ഡീന്‍, ക്വാറഖോഷിലെ അല്‍-താഹിറ അല്‍ കുബ്ര, മാര്‍ അഡ്ഡായി ചാല്‍ഡീന്‍ എന്നീ പള്ളികളിലാണ് ഇറാഖിലെ ക്രിസ്ത്യന്‍ വിശ്വാസികള്‍ പ്രധാനമായും ക്രിസ്മസ് ആഷോഘങ്ങള്‍ നടത്തി വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button