Latest NewsKeralaIndia

അപ്പം അരവണ വരുമാനത്തില്‍ വലിയ ഇടിവ്: കണക്കുകളുമായി ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ വന്ന ഭക്തജനങ്ങളുടെ കണക്ക് മുന്‍പുണ്ടായിരുന്ന ദേവസ്വം പ്രസിഡന്റുമാര്‍ പെരുപ്പിച്ച് കാട്ടുന്നുവെന്നും പത്മകുമാര്‍

ശബരിമലയില്‍ അപ്പം അരവണ എന്നിവയുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവ്. അരവണ ഇനത്തില്‍ കഴിഞ്ഞ കൊല്ലം 70 കോടി രൂപയാണ് ലഭിച്ചത്. ഇക്കൊല്ലമത് 40 കോടിയായി കുറഞ്ഞു. ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കണക്കുകള്‍ ദേവസ്വം ബോര്‍ഡാണ് പുറത്ത് വിട്ടത്. അതേസമയം ശബരിമലയില്‍ വന്ന ഭക്തജനങ്ങളുടെ കണക്ക് മുന്‍പുണ്ടായിരുന്ന ദേവസ്വം പ്രസിഡന്റുമാര്‍ പെരുപ്പിച്ച് കാട്ടുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 68 ലക്ഷം തീര്‍ത്ഥാടകര്‍ മാത്രമാണ് ശബരിമലയില്‍ വന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്ഷം ഇതേ സമയം വരെ 12 കോടി രൂപ അരവണയിൽ ലഭിച്ചിരുന്നെങ്കിൽ ഇന്നത്തെ കണക്കു വരെ 3 കോടി മാത്രമാണ് ലഭിച്ചതെന്നും പദ്മകുമാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button