KeralaLatest News

വീടിനുള്ളിൽ സ്‌ഫോടനം; ജനലും വാതിലും തകർന്നു

കൊടകര : വീടിനുള്ളിൽ ഉണ്ടായ സ്‌ഫോടനത്തിൽ ജനലും വാതിലും തകർന്നു.കോടാലി കടമ്പോട് മാണിചാലി സന്തോഷിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഉഗ്രശബ്ദത്തിൽ സ്‌ഫോടനം ഉണ്ടായത്. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീടിന്റെ ജനലും വാതിലും തകർന്നു. ചുമരുകളിൽ കരിപിടിച്ചു. പി. മുരളീധരന്റെ നേതൃത്വത്തിൽ പുതുക്കാട് നിന്ന് അഗ്നിശമന സേനയെത്തി തീയണച്ചു.

പാഴ്‌വസ്തുക്കൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതൊന്നും മുറിയിൽ സൂക്ഷിച്ചിരുന്നില്ലെന്നു വീട്ടുകാർ പറഞ്ഞു. പെയിന്റ്, ഇലക്ട്രിക്കൽ വസ്തുക്കൾ, ബൈക്കിന്റെ ബാറ്ററി തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. പോലീസ് അന്വേഷണം നടത്തിവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button