തിരുവനന്തപുരം: സിപിഎമ്മിനെ വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. ഇരുട്ടുനീക്കി വെളിച്ചം കൊണ്ടുവരാനാണ് അയ്യപ്പജ്യോതി അതില്‍ ഞാന്‍ പങ്കെടുക്കുന്നതില്‍ സിപിഎമ്മിന് എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിച്ചു. വനിതാ മതിലിന് ബദലായി ശബരിമല കര്‍മസമിതി കാസര്‍ഗോഡ് മുതല്‍ പാറശാല വരെ സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിയില്‍ തിരുവനന്തപുരം കിളിമാനൂരിലാണ് സെന്‍കുമാര്‍ പങ്കാളിയാവുക.
തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എന്ത് പരിപാടിയില്‍ പങ്കെടുക്കണമെന്ന് താനാണ് തീരുമാനിക്കുന്നത്. ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. ചിലര്‍ക്ക് അത് ഇഷ്ടപ്പെടും ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും വരുമെന്ന് സെന്‍കുമാര്‍ പറഞ്ഞു.
സിപിഎമ്മിന്‍റെ വനിത മതിലിനേയും അദ്ദേഹം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. വനിതാ മതില്‍ നിര്‍മിക്കാന്‍ കാണിക്കുന്ന പരിശ്രമത്തിന്റെ പകുതി കാണിച്ചാല്‍ ജനങ്ങള്‍ക്ക് ദുരിതാശ്വാസം എത്തിക്കാന്‍ കഴിയും. പ്രളയബാധിതരായ രണ്ടായിരത്തോളം പേര്‍ ഇപ്പോഴും ക്യാംപുകളില്‍ കഴിയുകയാണ്. കേന്ദ്രസഹായമില്ലെങ്കിലും ഏകദേശം മൂവായിരം കോടിയോളം രൂപ സംസ്ഥാന സര്‍ക്കാരിന് പല വിധേന ലഭിച്ചിട്ടുണ്ട്. അതില്‍ 200 കോടി പ്രളയദുരിതാശ്വാസത്തിനായി വിനിയോഗിച്ചാല്‍ തന്നെ 3000 ത്തോളം വീടുകള്‍ നിര്‍മ്മിക്കാവ്ർ കഴിചയുമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments