തിരുവനന്തപുരം: അയപ്പജ്യോതി രാഷ്ട്രീയമുണ്ടെന്നും സമൂഹത്തില്‍ ചേരി തിരിവ് ഉണ്ടാക്കാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര് ബാലകൃഷ്ണപിള്ള. വിശ്വാസം സംരക്ഷിക്കുന്നതിന്റെ കുത്തക ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കോ പ്രസ്ഥാനത്തിനോ വിട്ടുകൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രദേശിക വാര്‍ത്താ ചാനലിലെ ചര്‍ച്ചയിലാണ് അദ്ദേഹം ഈ കാര്യത്തില്‍ പ്രതികരിച്ചത്.
താന്‍ വിശ്വാസം ഉള്ളയാളാണ്. എന്നാല്‍ ജ്യോതി നടത്തിയവരോട് യോജിക്കാന്‍ കഴിയില്ല. അവര്‍ അത് രാഷ്ട്രീയമാക്കുകയാണ്. അതില്‍ രാഷ്ട്രീയമുണ്ടാകാന്‍ പാടില്ല. എന്‍എസ്എസ് ഔദ്യോഗികമായി അയ്യപ്പജ്യോതിയോട് സഹകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസം ഇല്ലാതാക്കാന്‍ കുറെയാളുകള്‍, സംരക്ഷിക്കാന്‍ കുറെയാളുകള്‍ എന്നിങ്ങനെയൊന്നും പങ്കുവെയ്ക്കാനുളള സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments