പാലക്കാട്: ബാലകൃഷ്ണപിള്ളയുടെ പേരിൽ സ്മാരകം നിർമ്മിക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെ പരിഹാസവുമായി ശ്രീജിത്ത് പണിക്കരും. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടു എന്നുപോലും കണക്കാക്കാതെ സ്മാരകം നിർമ്മിക്കുന്നതിനുള്ള എതിർപ്പാണ് ശ്രീജിത്ത് വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:
സ്വാഭാവികമായും വ്യക്തികളുടെ ഗുണവശങ്ങൾ മാത്രം പരിഗണിച്ചാണ് അവർക്ക് സ്മാരകങ്ങൾ നിർമ്മിക്കപ്പെടുന്നത്. ദോഷവശങ്ങൾ പൊതുവെ പരിഗണിക്കപ്പെടാറില്ല. സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യരംഗത്തും നിറഞ്ഞു നിന്നയാൾ എന്ന നിലയ്ക്കാണ് ആർ ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം വരുന്നത്. അദ്ദേഹം ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ടു എന്നത് ഒരു പരിഗണനയല്ല.
സമൂഹത്തോടു കരുതൽ കാണിക്കുകയും, സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങുകയും, എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് പി കെ കുഞ്ഞനന്തൻ എന്നു മുഖ്യമന്ത്രി തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. സ്വാഭാവികമായും ടി പി വധക്കേസിൽ ശിക്ഷിക്കപ്പെട്ടു എന്നത് പരിഗണിക്കാതെ അദ്ദേഹത്തിനും ഒരു സ്മാരകം നിർമ്മിക്കാമായിരുന്നു.
Post Your Comments