
ഗുരുഗ്രാം•നഗരത്തിലെ ഒരു മാളിലെ സ്പാ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ ഗുരുഗ്രാം പോലീസ് പിടികൂടി.
മെട്രോ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ പൂനം ഹൂഡയുടെ നേതൃത്വത്തിലായിരുന്നു സൊഹ്നയിലെ സ്പാ സെന്ററില്‍ റെയ്ഡ്. ആറു യുവതികളും ഒരു പുരുഷനും അറസ്റ്റിലായതായി എസ്.എച്ച്.ഒ പറഞ്ഞു.
രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന്, ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പോലീസ് ഒരു ഡമ്മി ഇടപാടുകാരനെ സ്പാ സെന്‍ററിലേക്ക് അയക്കുകയും സ്പാ മാനേജരുമായി ഇടപാട് ഉറപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
അറസ്റ്റിലായവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.
Post Your Comments