തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകള്‍ മൂലം കേരള സമൂഹത്തില്‍ ആര്‍ത്തവത്തിന് ഉണ്ടായ അശുദ്ധി ഇല്ലാതായി മാറിയെന്ന് എഴുത്തുകാരിയും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. എസ്. ശാരദക്കുട്ടി.
പൊതുവേദികളില്‍ മുഖ്യമന്ത്രി ആര്‍ത്തവം എന്ന വാക്ക് ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങിയതോടെ അര്ത്തവത്തിന്റെ അശുദ്ധി ഇല്ലാതായി മാറിയെന്ന് ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. ഇത് കേരള സമൂഹത്തില്‍ വലിയ വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ ഓടിച്ചിട്ട് ആക്രമിക്കുന്ന ആണഹങ്കാരത്തിന്റെ വക്താക്കളെ ഓര്‍ത്ത് തലകുനിഞ്ഞ് പോകുന്നുവെന്നും അവര്‍ പറഞ്ഞു.
ഇടതുപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഭാഗമായി അറിവും അവബോധവും സെമിനാറില്‍ സംസാരിക്കവെയായിരുന്നു ശാരദക്കുട്ടി ആ പരാമര്‍ശങ്ങള്‍ നടത്തിയത്. കേരളീയ സമൂഹം ഇത്രയേറെ സത്രീ വിരുദ്ധമായതിന് പിന്നില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ വിദ്യാഭ്യാസം ഘടമാണോയെന്ന് അധ്യാപക സമൂഹം ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു.
Post Your Comments