Latest NewsKerala

ഗുരുതര ആരോപണം :ശബരിമല ദര്‍ശനം പൊളിച്ചത് കേരള പൊലീസെന്ന് മനിതി നേതാവ് ശെല്‍വി

തിരുവനന്തപുരം : തങ്ങളുടെ ശബരിമല ദര്‍ശനം പൊളിച്ചത് കേരളാ പൊലീസാണെന്ന ഗുരുതര ആരോപണവുമായി മനിതി കൂട്ടായ്മ നേതാവ് ശെല്‍വി. ഒരു സ്വകാര്യ ചാനലില്‍ ചാനലില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ശെല്‍വി ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. പമ്പയില്‍ പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിച്ചിട്ടില്ല, പൊലീസും മാധ്യമ പ്രവര്‍ത്തകരും ഓടാന്‍ അവശ്യപ്പെട്ടത് കൊണ്ടാണ് തങ്ങള്‍ ഓടിയതെന്നും സംഭവം ദുരൂഹത ഉയര്‍ത്തുന്നതായും ശെല്‍വി പറഞ്ഞു. പൊലീസ് നാടകം കളിക്കുകയായിരുന്നുവെന്നും മനിതി നേതാവ് ആരോപിച്ചു.

തങ്ങള്‍ നാട്ടിലേക്ക് തിരിച്ച് പോകുന്നത് മധുര വഴിയാണെന്ന് അറിയാവുന്നത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ തങ്ങള്‍ മധുരയിലെത്തുമ്പോഴേക്കും ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ അവിടെ പ്രതിഷേധവുമായി നിലയുറപ്പിച്ചിരുന്നു. മാത്രമല്ല തങ്ങളുടെ സംഘത്തിലുണ്ടായിരുന്ന പലരുടെയും അഡ്രസ്സും ഫോണ്‍ നമ്പരും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഇതും സംഭവത്തിലെ പൊലീസ് ഇടപെടലിനെ കുറിച്ച് സംശയം ജനിപ്പിക്കുന്നതായി ശെല്‍വി ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button