ഡെറാഡൂണ്‍•തന്റെ ലിവ് ഇന്‍ പങ്കാളിയെ ശല്യം ചെയ്തതിന് 55 കാരനായ മുന്‍ വാടക വീട്ടുടമയെ കൊലപ്പെടുത്തിയ 42 കാരനായ കുഴല്‍ക്കിണര്‍ മെക്കാനിക്കിനെ ഡെറാഡൂണ്‍ പോലീസ് റസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
കഴിഞ്ഞ ഡിസംബര്‍ 7 ന് പ്രതിയായ ഗജേന്ദ്ര സിംഗ് നവീന്‍ ഉപ്രേതിയെ മദ്യം വാഗ്ദാനം ചെത്ത് നഗരപ്രാന്തത്തിലേക്ക് കൂട്ടികൊണ്ടുപോയി അവിടെവച്ച് സിംഗിന്റെ കാമുകിയെ ചൊല്ലി ഇരുവരും തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ സിംഗ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നവീന്റെ കഴുത്തറുക്കുകയായിരുന്നു.
നവീനെ കാണാതായതിനെത്തുടര്‍ന്ന് മകന് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ സിംഗിനൊപ്പമാണ് തന്റെ പിതാവിനെ അവസാനമായി കണ്ടെതെന്ന് പറഞ്ഞിരുന്നു.
തുടര്‍ന്ന് പോലീസ് സിംഗിന്റെ മൊബൈല്‍ നിരീക്ഷണത്തിലാക്കുകയും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണു പ്രതി പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയ്ക്കെതിരെ ഐ.പി സി 302 (കൊലപാതകം) , 120 ബി (കുറ്റകരമായ ഗൂഡാലോചന) വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തന്റെ പങ്കാളിയെ വാടക വീട്ടുടമ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വാടക വീട് ഒഴിഞ്ഞതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
Post Your Comments