തിരുവനന്തപുരം : കുമ്മനം രാജശേഖരന് കേരളത്തിലേയ്ക്ക് തിരിച്ചുവരുന്നെന്ന് സൂചന . അതിനായി അദ്ദേഹം മിസോറം ഗവര്‍ണര്‍ സ്ഥാനം ഒഴിയും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് ഗവര്‍ണര്‍ സ്ഥാനം ഒഴിയുന്നതെന്നാണ് സൂചന. അങ്ങിനെയാണെങ്കില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്ഥിയായേക്കാനാണ് സാധ്യത.ശബരിമലയിലെ യുവതീപ്രവേശം വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയ സാഹചര്യത്തില്‍ കുമ്മനത്തെ മടക്കിക്കൊണ്ടുവരാന്‍ ബിജെപി കേന്ദ്രനേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദവും ഏറുകയാണ്.
തിരുവനന്തപുരത്തെ പാര്‍ട്ടി അടിത്തറയും ശബരിമല പ്രശ്നം ഉയര്‍ത്തിവിട്ട രാഷ്ട്രീയ സാഹചര്യവും നേട്ടമാക്കാന്‍ കുമ്മനത്തിന്റെ മടങ്ങിവരവ് അനിവാര്യമാണെന്നാണ് ബിജെപിയിലെ പൊതുവിലയിരുത്തല്‍.
Post Your Comments