
സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ കീഴില്‍ പിലാത്തറയില്‍ വനിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും സംസ്ഥാന റൂട്രോണിക്‌സും സംയുക്തമായി നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സുകളില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന വനിതകള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. പി എസ് സി അംഗീകൃതമായ പി ജി ഡി സി എ, ഡി സി എ, ഡാറ്റാ എന്‍ട്രി കോഴ്‌സുകള്‍ ചെയ്യാന്‍ താല്‍പര്യമുള്ള ഡിഗ്രി, പ്ലസ്ടു, എസ് എസ് എല്‍ സി യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ജനുവരി അഞ്ചിന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0497 2800572, 9496015018.
Post Your Comments