മുംബൈ : ക്രിക്കറ്റ് മത്സരം നടന്നു കൊണ്ടിരിക്കുന്നതിനിടെ ക്രിക്കറ്റ് താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. മുംബൈയിലെ ഭന്ദൂപില് ടെന്നീസ്ബോള് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം.
വൈഭവ് കേസര്‍ക്കര്‍ എന്ന 24 വയസ്സുകാരനാണ് മരണപ്പെട്ടത്. ബാറ്റ് ചെയ്യുന്നതിനിടെയാണ് കേസര്ക്കറിന് വേദന അനുഭവപ്പെട്ട് തുടങ്ങിയത്. എന്നാല്‍ വേദന വകവെയ്ക്കാതെ താരം വീണ്ടും ബാറ്റിംഗ് തുടരുകയായിരുന്നു.
തളര്‍ന്നു വീണ വൈഭവിനെ സൃഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പേ തന്നെ യുവാവിന്റെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മുംബൈയിലെ ഗാവോന്ദേവി ടീമംഗമായ കേസര്‍ക്കാര്‍ പ്രാദേശിക ക്രിക്കറ്റിലെ മികച്ച താരമായിരുന്നു.
Post Your Comments