ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗ്രെയ്റ്റര്‍ നോയിഡയില്‍ കാറിനു തീപിടിച്ച് എന്‍ജിനീയര്‍ വെന്തുമരിച്ചു. ഹിമാചല്‍പ്രദേശ് അംബ സ്വദേശിയായ പവന് (45) ആണ് മരിച്ചത്. കസന പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കാറിന് തീപിടിക്കാനിടയായ കാരണം വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പോലീസ് നിഗമനം.
ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തീപീടിച്ചത് അതിനാല്‍ കാറില്‍ നിന്ന് ഒരു പക്ഷേ പവന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നതാകാം മരണത്തിന് ഇടയാക്കിയതെന്നാണ് പോലീസ് കണക്ക് കൂട്ടല്‍. ഇദ്ദേഹം ഗ്രെയ്റ്റര്‍ നോയിഡയിലെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം നടന്നത്.
Post Your Comments