ശബരിമല: ശബരിമല ദര്‍ശനത്തിന് പെരിന്തല്‍മണ്ണ സ്വദേശികളായ യുവതികള്‍ മലകയറുന്നു. കനക ദുര്‍ഗ, ബിന്ദു എന്നീ യുവതികളാണ് മലകയറുന്നത്. ഇവര്‍ക്ക് 42,44 വയസാണ്. അല്പ സമയം മുമ്പാണ് ഇവര്‍ പമ്പയില്‍ എത്തിയത്. അതേസമയം ഇരുവരും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ല. കൂടാതെ പോലീസിനെ അറിയിക്കാതെയാണ് ഇവര്‍ ശബരിമലയിലേയ്ക്ക് പുറപ്പെട്ടത്. എന്നാല്‍ ഇവര്‍ക്ക് വേണ്ട സംരക്ഷണം നല്കാന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തയ്യാറായിട്ടുണ്ട്. യുവതികള്‍ നീലിമല പിന്നിട്ടെങ്കിലും ഇതുവരെ പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇതില്‍ ബിന്ദു അഭിഭാഷകയാണ്.
ഇന്ന് പുലര്‍ച്ചെ പമ്പയില്‍ എത്തിയ ഇവര്‍ സ്വാമി അയ്യപ്പന് റോഡ് വഴിയല്ല മലകയറുന്നത്. പരമ്പരാഗത കാനനപാത വഴി മല കയറുന്ന ഇവര്‍ ഒരു മണിക്കൂറിനുള്ളില്‍ സന്നിധാനത്ത് എത്തുമെന്നാണ് സൂചന.
Post Your Comments